സത്യത്തെ മൂടുന്ന നുണകള്‍ (Lies Wrapped Around Truth)

സത്യത്തെ മൂടുന്ന നുണകള്‍

സത്യത്തെ മൂടുന്ന നുണകള്‍  ഗെയിൽ ട്രെഡ്‌വെലിനുള്ള മറുപടി.

അമൃതപുരിയില്‍ താമസിക്കുന്ന ഒരു വ്യക്തിയില്‍ നിന്നും ഞങ്ങള്‍ക്ക് താഴെ കാണുന്ന ഈമെയിൽ  ലഭിച്ചു. അത് നിങ്ങളുമായി പങ്കുവെക്കുന്നു.

അവര്‍ ഒന്നുകില്‍ സഹജമായ് നുണ പറയുന്നവരാണ്. അല്ലെങ്കില്‍ ചിത്തഭ്രമം ബാധിച്ചവരാണ്. രണ്ടായാലും ഇതൊരു ആക്രമമാണ് ഭികരതയുടെ, ഹിംസയുടെ വകഭേദമാണ്.

നമ്മെ ശാരീരകമായിത്തന്നെ താങ്ങി, നമ്മോട് സംവദിച്ച്, നമ്മെ ജീവിതത്തിന്റെ അര്‍ത്ഥവും സ്‌നേഹത്തിന്റെ സാധ്യതകളും  പഠിപ്പിച്ച അമ്മയ്ക്ക് എതിരെയുള്ള ഒരു ആക്രമമാണ്. അതിലുപരി, നമ്മുടെ ഹൃദയത്തിലുള്ള അമ്മയ്‌ക്കെതിരെയുള്ള ആക്രമണം കൂടിയാണ്. അമ്മയെ തകര്‍ക്കാന്‍, വികൃതമാക്കാനുള്ള ശ്രമം. ”ഞാനൊരു അമ്മയാകുന്നത് നിങ്ങളുടെ യഥാര്‍ത്ഥ സ്വരൂപം ദിവ്യമാണ് എന്നറിവിന് ജന്മം നല്കുന്നതിനാലാണ്” എന്ന് അമ്മ പറഞ്ഞിട്ടുണ്ട്. നമ്മിലെ ഓരോരുത്തരിലും ജന്മമെടുക്കുന്ന ഈ ശിശുവിനെതിരെയുള്ള ഒരു ആക്രമമാണിത്. ഒരു കൂട്ടായ ഗര്‍ഭഛിദ്രത്തിനുള്ള ശ്രമം. അമൃതസ്യപുത്രന്റെ ജനനത്തിന് മുമ്പേയുള്ള ഭ്രൂണഹത്യ.

തന്റെ ഉള്ളിലിരുപ്പ് ആദ്യമായി പുറത്തറിയിച്ച സമയം അവര്‍ വളരെ ”ആശങ്ക”യോടെ വിളിച്ചുപറഞ്ഞു ”അമ്മയുടെ കാരാശ്ലേഷത്തില്‍ നാമനുഭവിക്കുന്ന സ്‌നേഹത്തിന് നേരിട്ട് അമ്മയല്ല കാരണം, അത് വാസ്തവത്തില്‍ ബാഹ്യമല്ല. ആന്തരികമായ ഒരനുഭവാണ് നമുക്കുണ്ടാകുന്നത്. അമ്മയുടെ സ്‌നേഹമല്ല, നമ്മുടെതന്നെ സ്‌നേഹമാണ്.” എന്ന്.  ഇക്കാര്യം തന്നെയണ് അമ്മ നമ്മെ എപ്പോഴും ഓര്‍മ്മിപ്പിച്ചക്കൊണ്ടിരിക്കു

ന്നത് എന്ന കാര്യം അവര്‍ സൗകര്യപൂര്‍വ്വം വിസ്മരിച്ചു. യഥാർത്ഥത്തിൽ  ഇതാണല്ലോ അമ്മയുടെ സന്ദേശത്തിന്റെ കാതല്‍ .
ഒരു നുണ ജനങ്ങളെക്കൊണ്ട് വിശ്വസിപ്പിക്കാന്‍, അതിനെ സത്യത്തിന്റെ ഒരു പൊട്ടു കഷ്ണംകൊണ്ട് പൊതിഞ്ഞാല്‍ മതി. ആ പൊട്ടു കഷ്ണം നടുക്ക് വെച്ച് നെയ്‌തെടുത്താല്‍ മതി. സത്യമായതും കള്ളമായതും ചേര്‍ന്ന് അഴുകുവാന്‍ വിടുക അവയുടെ വ്യത്യാസം കണ്ടുപിടിക്കാന്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നത് വരെ. ഈ വ്യക്തിചെയ്തിരിക്കുന്നത് ഇതാണ്. ഇത് ആസൂത്രിതമായ ഭീകരതയാണ്. എന്ത്‌കൊണ്ട്? തനിക്ക് സ്വയം ബോദ്ധ്യമുള്ള കാര്യത്തില്‍തന്നെ ഒരാളില്‍ സംശയം ജനിപ്പിക്കാന്‍ കഴിഞ്ഞാല്‍, പിന്നെ അയാളെക്കൊണ്ട് എന്തും വിശ്വസിപ്പിക്കാന്‍ കഴിയും വളച്ചൊടിച്ച കാര്യങ്ങള്‍ മാത്രമല്ല കെട്ടിച്ചമച്ച നുണകളും.വിശ്വാസത്തിന്‍മേലല്ല, അനുഭവത്തിന്‍മേലാണ് ഞാന്‍ അഭിപ്രായങ്ങള്‍ രൂപീകരിക്കുന്നത് എന്ന് സ്വയം അഭിമാനിക്കുന്നവരാണ് നാം. ഇത് ശരിയാകാം തെറ്റാകാം. ആദ്ധ്യാത്മികതയിലും ഇങ്ങനെയാണ് വേണ്ടതെങ്കില്‍ , പ്രത്യക്ഷാനുഭവത്തിനെ കണക്കിലെടുത്ത് ചിന്തിക്കുക : അമ്മ തന്റെ ആരോഗ്യവും സമയവും, നാം വിലപ്പെട്ടത് എന്നു കരുതുന്ന സര്‍വ്വതും , ത്യജിച്ച് നമ്മെ ശക്തിയിലേക്കും മുക്തിയിലേക്കും ഉത്സാഹത്തിലേക്കും സ്‌നേഹത്തിലേക്കും നയിക്കാന്‍, നൂറ് നൂറ് തവണകള്‍ നമ്മെ കരാശ്ലേഷണത്തില്‍ പുല്കിയപ്പോള്‍ നമുക്കുണ്ടായിരുന്ന അനുഭവമെന്തായിരുന്നു? ഞാന്‍ ആരംഭിച്ച അന്ധകാരമായ ജീവിതത്തില്‍ നിന്ന് നമ്മെ ഒരിഞ്ചെങ്കിലും ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ അനുഭവം? അല്ലേ? എനിക്ക് ഇത് അനുഭവിക്കാന്‍ കഴിഞ്ഞ സത്യമാണ്. നാമത് എന്നും കാണുന്നു, തൊട്ടറിയുന്നു. അപ്പോള്‍ ചോദ്യമിതാണ്: വിദ്വേഷവും വിഷവും നിറഞ്ഞ ഹൃദയംകൊണ്ട് ഒരാള്‍ ഒരു കടലാസില്‍ എഴുതിയതിന് നമ്മുടെ അനുഭവത്തെ നിഷേധിക്കാന്‍ നാം അനുവാദം കൊടുക്കുമോ? വാക്കിന് അപ്പുറം അനുഭവത്തിന് വില കല്പിക്കുന്ന നമ്മള്‍ അതിന് സമ്മതിക്കുമോ? നാമേവരും ഗാഡമായി ചിന്തിക്കേണ്ട കാര്യമാണിത്.

ജനങ്ങള്‍ എന്ത് വേണമെങ്കിലും കരുതട്ടെ. ഞാന്‍ സ്വയം കരുതുന്നത്, ഞാന്‍ അമ്മയെ കാണുന്നതിന് മുമ്പത്തേക്കാള്‍ ആയിരമായിരം മടങ്ങ് ഗുണപരമായി മാറിയെന്നാണ്. നാം ഇടക്കിടെ പിന്തിരിഞ്ഞ് നോക്കണം, സിംഹാവലോകനം ചെയ്യണം എന്നമ്മ പറയാറുണ്ട്. നാമെത്ര ദൂരം പിന്നിട്ടു എന്നും പുരോഗമിക്കുന്നുണ്ടോ എന്നും നോക്കണം. 20 കൊല്ലം കൊണ്ട് അമ്മയെ കണ്ടുമുട്ടിയില്ലായിരുന്നുവെങ്കില്‍ ഇന്ന് ഞാന്‍ ആരാകുമായിരുന്നേനേ എന്നാലോചിക്കുമ്പോള്‍ ഞാന്‍ ആകെ അസ്വസ്ഥനാകുന്നു. നുണയെ സത്യം കൊണ്ട് പൊതിഞ്ഞുണ്ടാക്കിയ ഒരു ജന്തുമാത്രമായ ഒരു ഫ്രാങ്കന്‍ƒൈയിനെ ഞാന്‍ കാണുന്നു. ശവത്തെ അലങ്കരിച്ചാലുണ്ടാകുന്ന ഒരു വികൃത രൂപം ഞാന്‍ കാണുന്നു. പിഴവുള്ള മൂശയില്‍ വാര്‍ത്ത വില കൂടിയ ഒരു ഉല്പന്നം സൃഷ്ടിക്കുന്ന അലങ്കോലം ഞാന്‍ കാണുന്നു.

ഞാന്‍ ആശ്രമത്തില്‍ ചേര്‍ന്ന ശേഷം അനേകം പേര്‍ ”വിട്ടുപോകുന്നത്” കണ്ടിട്ടുണ്ട്. പലരും കൂട്ടുകാരികള്‍ വേണമെന്ന് തീരുമാനിക്കുന്നത് കണ്ടിട്ടുണ്ട്: ഭാര്യ വേണം. ഭര്‍ത്താവ് വേണം, കൂടുതല്‍ സുഖ സൗകര്യങ്ങള്‍ വേണം എന്നൊക്കെ തീരുമാനിക്കുന്നതും കണ്ടിട്ടുണ്ട്. എനിക്ക് അങ്ങനെയൊരു പ്രശ്‌നം ഉണ്ടായിട്ടില്ല. അങ്ങനെയുള്ള ആവശ്യങ്ങള്‍ വേണമെങ്കില്‍ അവ നിറവേറ്റാന്‍ എനിക്ക് വഴിയൊരുക്കിത്തരാമെന്ന് അമ്മ എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. പോയവരില്‍ പലരും ആദ്ധ്യാത്മിക മാര്‍ഗ്ഗം ദൃഡനിശ്ചയത്തോടെ ആത്മാര്‍ത്ഥതയോടെ പിന്തുടരുന്നുണ്ട് ആശ്രമത്തില്‍ വസിച്ചുകൊണ്ടോ അഥവാ പുറത്ത് വസിച്ചുകൊണ്ടോ. അവര്‍ തുടര്‍ന്ന് പഠിക്കുകയും വളരുകയും ചെയ്യുന്നു. അവര്‍ ഗുരുവിനെ ആദരിക്കുന്നത് തുടരുന്നു. മാത്രമല്ല വൈവാഹിക ജീവിതത്തില്‍ അവര്‍ക്ക് ശാന്തി കിട്ടുന്നുവെങ്കില്‍ അതും ഗുരുനിമിത്തമാണെന്ന് അംഗീകരിക്കുകയും ചെയ്യുന്നു. ആദ്ധ്യാത്മികവും കാരുണ്യപൂര്‍ണ്ണവും സ്‌നേഹ സമ്പന്നവുമായ കുടുംബ ജീവിതം നയിക്കാന്‍ പ്രാപതമായ ഓരു നിലയിലേക്ക് തങ്ങളെ നയിച്ചത് അമ്മ തന്നെയാണെന്ന് അവര്‍ മനസ്സിലാക്കുന്നു.

ആദ്ധ്യാത്മിക ജീവിതം വിവേകയുക്തമായ ജീവിതമാണ്. ഊന്നുവടി കൂടാതെ ശാന്തിയോടെ ജീവിക്കുവാന്‍ പഠിക്കലാണത്. കാരണം ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ജീവിതം എല്ലാ ഊന്നുവടികളേയും നമ്മില്‍ നിന്ന് തട്ടിയെറിയും. ആത്മന്യേവ ആത്മനാ തുഷ്ടഃ  അവനവനില്‍ത്തന്നെ സന്തുഷ്ടിയുള്ളവന്‍ എന്ന് ഗീത പറയുന്നു. നമ്മുടെ അമ്മ പറയുന്നു. ഒരു ബാഹ്യാവലംബനം തേടുന്നതില്‍ അധാര്‍മ്മികതയൊന്നുമില്ലപക്ഷേ അതൊരു ഊന്നുവടി മാത്രമാണ്, ബലമല്ല , എന്ന് അംഗീകരിക്കുക. അമ്മയെപ്പോലുള്ള ഋഷിമാര്‍ ഇതാണ് നമ്മോട് പറയുന്നത്. അതൊരു ഊന്നുവടിയാണെന്നറിയുക. അതില്ലതെ ജീവിക്കാനുള്ള ആദ്ധ്യാത്മികശക്തി നേടാന്‍ ഉള്ള മാര്‍ഗ്ഗം പിന്തൂടരുക. അഹങ്കാരികളെ സംബന്ധിച്ചിടത്തോളം, തങ്ങള്‍ക്ക് ഒരു ഉന്നതി വേണമെന്ന് അംഗീകരിക്കുക നാണക്കേടാാണ്. ഒരുപക്ഷേ, നാണക്കേട്. നാം തെറ്റായ വീക്ഷണത്തിലൂടെയാണ് ഇത് മനസ്സിലാക്കുന്നതെങ്കില്‍, നാം പരാജിതരായെന്നാണ് അര്‍ത്ഥം. ഒന്നാമത് നമുക്ക് ഊന്നുവടിയില്ലതെ നടക്കാന്‍ വയ്യ. ശരീ; എങ്കില്‍ ഊന്നുവടി ഉപയോഗിക്കുക. ആത് നമ്മുടെ  അഭിമാനപ്രശ്‌നമാകുന്നുവെങ്കില്‍, ആ പ്രശ്‌നം നമ്മള്‍ സൃഷ്ടിച്ചതാണ്. ഗുരു സൃഷ്ടിച്ചതല്ല. ഏത് വഴിക്കായാലും ഗുരു നമ്മെ തുണയ്ക്കും. ഊന്നുവടിയില്ലാതെയുള്ള ശക്തി നേടാന്‍ ഗുരു സഹായിക്കും. ഊന്നുവടി തലയ്ക്ക് മുകളീലൂടെ കറക്കിക്കൊണ്ട് നടക്കാന്‍ ശരിക്കും സ്വതന്ത്രനാകാന്‍, സഹായിക്കും. പക്ഷേ അന്യരുടെ മുമ്പില്‍ നല്ലപിള്ളയാകാന്‍ വേണ്ടി ഗുരുവിന്റെമേല്‍ പഴി ചാരാന്‍ തക്കവണ്ണം അഹങ്കാരിയാണ് നാമെങ്കിലോ? നമ്മുടെ വീഴ്ചയ്ക്ക് കാരണം ആദ്ധ്യാത്മിക മാര്‍ഗ്ഗത്തിന്റെ തന്നെ ദുര്‍ഗതമയാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവാരാണ് നാമെങ്കിലോ? എങ്കില്‍, നാം മെനയാന്‍ പോകുന്ന നുണകള്‍ക്ക് , ചെയ്യാന്‍ പോകുന്ന അധര്‍മ്മങ്ങള്‍ക്ക് അറ്റമുണ്ടാകില്ല. നാമിത് കാണുന്നുണ്ട് : ”ഞാന്‍ വിട്ടുപോയത് എന്റെ കുറ്റംകൊണ്ടല്ല; അന്യരുടെ, അമ്മയുടെ, കുറ്റം കൊണ്ടാണ്. ഞാന്‍ കുറ്റമറ്റവനാണ്. ഈ സംഘടന, ഈ മാര്‍ഗ്ഗം, എന്റെ സംഹപ്രവര്‍ത്തകര്‍ ഒക്കെയാണ് കുറ്റക്കാര്‍. ഞാന്‍ നിരപരാധിയായിരുന്നു; ഈ ദോഷമൊന്നും ഞാന്‍ എന്തുകൊണ്ട് നേരത്തെ കണ്ടില്ല ! ഓ! ഞാന്‍ വര്‍ഷങ്ങള്‍ പാഴാക്കി !” ഇങ്ങിനെയെല്ലാമുള്ള എന്തെല്ലാം മുടന്തന്‍ ന്യായങ്ങള്‍ !

സത്യമിതായിരുന്നു : ”എനിക്ക് അവിടെ വസിക്കാന്‍ സാധിക്കയില്ല. ആ ജീവിതശൈലി പിന്തുടരാന്‍ സാധിക്കയില്ല. അവിടെ കിട്ടാത്ത കാര്യങ്ങള്‍ക്ക് വേണ്ടി ഞാന്‍ മോഹിച്ചു. ഞാന്‍ കുത്സിതദൃഷ്ടിയില്‍ എല്ലാത്തിനേയും കാണാന്‍ തുടങ്ങി. എന്നില്‍ അസൂയയും അമര്‍ഷവും നിറഞ്ഞു”. എങ്കിലും, നാം നമ്മുടെ അഹന്തയെ സംരക്ഷിക്കാന്‍ ഈ സത്യത്തെ നുണകള്‍ കൊണ്ട് പൊതിയുന്നു ഒരു താരമാകാന്‍ വേണ്ടി ; ആ താരം ഒരു ഇരുണ്ട താരമാണെങ്കിലും.

അമ്മ എട്ടൊന്‍പത് കൊല്ലം മുമ്പ് പറഞ്ഞ കാര്യം  ഞാന്‍ ഓര്‍ക്കുന്നു : ”നാം ഒരു ആശ്രമമെന്ന നിലക്ക് ദ്രുതഗതിയില്‍ വളര്‍ന്നു ബാഹ്യ സഹായമോ പരമ്പരയോ ഇല്ലതെതന്നെ. ഒരു മരത്തില്‍ കായ്ച്ച്കിടക്കുന്ന തിളങ്ങുന്ന പഴം പോലെയായിരിക്കുന്നു, നമ്മള്‍. ജനങ്ങള്‍ കല്ലെറിയാന്‍ തുടങ്ങും ”

ഇപ്പോള്‍ അവര്‍ കല്ലെറിയുകയാണ്.

പുതിയ ജീവിതത്തിന്റെ, മാറ്റത്തിന്റെ , ആവേശം കെട്ടടങ്ങുകയും സാമ്പത്തികം മോശമാകുകയും സ്‌നേഹശൂന്യതയെ നേരിടേണ്ടി വരികയും ചെയ്യുമ്പോള്‍ നമ്മള്‍, അഹങ്കാര കേന്ദ്രിതരായിത്തീരുന്ന നമ്മള്‍, ആക്രോശിക്കും; കല്ലെറിയും. നമുക്ക് അനുഭവപ്പെടുന്ന ശൂന്യതയെ എന്തെങ്കിലുമൊക്കെ ഉപയോഗിച്ച് നിറക്കാന്‍ ശ്രമിക്കും. നാം സ്വയം വരിച്ച അഹന്തയുടെ നിലപാടില്‍ നിന്ന് നോക്കുമ്പോള്‍ ഇപ്പോള്‍ നാം ഒന്നുമല്ലതായിരിക്കുകയാണ്. അതേ അഹന്തയുടെ വീക്ഷണത്തില്‍ അമ്മയും ആശ്രമവും എന്തൊക്കെയോ ആയിത്തീര്‍ന്നിട്ടുമുണ്ട്. ഈ നിലപാടില്‍ നിന്ന് വെട്ടി നിരത്താന്‍ ആഗ്രഹിക്കുന്നു; കല്ലെറിയാന്‍ ആഗ്രഹിക്കുന്നു. ”നിങ്ങളുടെ കണ്ണുകൾ പ്രത്യക്ഷത്തെ നിേഷധിച്ച് എന്റെ അടുത്തേക്ക് വരട്ടെ.” നുണ പറയാനും നിങ്ങള്‍ക്ക് അവകാശമുണ്ട് പക്ഷേ ഓര്‍ക്കുക; നിങ്ങള്‍തന്നെയാണ് ഈ നിലപാടെടുത്തത്. വലുപ്പചെറുപ്പങ്ങളില്‍ ഊന്നിയുള്ള പ്രധാന്യ നിസ്സാരതകളിലൂന്നിയുള്ള ഈ നിലപാടെടുത്തത്. ഇത് അമ്മ പഠിപ്പിക്കുന്ന നിലപാടല്ല; സമദൃഷ്ടിയല്ല, ആത്മദൃഷ്ടിയല്ല.

നിങ്ങള്‍ കാന്‍സര്‍ ബാധിത നയനങ്ങള്‍ക്ക് ചികിത്സ തേടി. ഡോക്ടര്‍ കൃപാപൂര്‍വ്വം ചികിത്സിക്കാന്‍ തയ്യാറായി. ചികിത്സ തുടങ്ങി. ഇപ്പോള്‍ നിങ്ങള്‍ ഓപ്പറേഷന്‍ ടേബിളില്‍ നിന്ന് പിടഞ്ഞെണീറ്റ് ചുറ്റും കാണപ്പെടുന്ന മൂടല്‍ ബാധിച്ച വിഷമയ ലോകത്തെക്കുറിച്ച് ആര്‍ത്തലച്ച്‌കൊണ്ട് ഓടി നടക്കുകയാണ്. സംഭവിച്ചിട്ടില്ലാത്ത കാര്യങ്ങളെക്കുറിച്ച് പിച്ചും പേയും പറഞ്ഞുകൊണ്ടിരിക്കയാണ്.
അത് നിങ്ങള്‍ക്കൊരു ബാധയായിരിക്കും.
രണ്ട് വര്‍ഷം മുമ്പ് അമ്മങ്ങളോട് പറഞ്ഞു: ”ദയാപൂര്‍വ്വം സംസാരിക്കുക, കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യുക. പ്രതിഫലമായി തൂക്കിലേറ്റപ്പെടുമെന്ന് പ്രതീക്ഷിക്കുക. ഈ വഴിയാണ് ഞാന്‍ പിന്നിട്ടത്. നിങ്ങള്‍ക്ക് അത് സാധിക്കുമോ?” ഒരു കര്‍മ്മയോഗിയെപ്പോലെ ഞാന്‍ അതിന് തയ്യാറെടുക്കുകയാണ്. അമ്മ പറഞ്ഞതിന്റെ വ്യാപ്തി അന്ന് എനിക്ക് മനസ്സിലായില്ല. അത് ലോക സംഗ്രഹത്തിന്റെ പന്ഥാവാണ്. യഥാര്‍ക്ഷ ശാന്തി അമ്മയെപ്പോലെയാകുന്നതിലാണ്. അമ്മ നേടിയ ദൃഷ്ടിയിലൂടെ ലോകത്തെ കാണുന്നതിലാണ്. അഹന്തയുടെ ദൃഷ്ടിയല്ല; ആത്മാവിന്റെ, ഹൃദയത്തിന്റെ ദൃഷ്ടി. ഒരാള്‍ അമ്മയ്‌ക്കെതിരെ മിഥ്യാപവാദം പരത്തിയിരിക്കുന്നു. അമ്മയാകട്ടെ, പുരികം ചുളിക്കുക പോലും ചെയ്യാതെ മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. അടുത്ത് വരുന്ന ഓരോരുത്തരേയും പതിവ്‌പോലെ പുല്കികൊണ്ട്, അവരുടെ കണ്ണീരൊപ്പിക്കൊണ്ട്, തനിക്കുള്ളതെല്ലാം അവര്‍ക്ക് നല്കിക്കൊണ്ട്. തന്നില്‍ നിന്ന് എന്നും ഉതിര്‍ന്നിരുന്ന ഹൃദ്യസ്മിതം പൊഴിച്ച് കൊണ്ട്, അനായാസം പുഞ്ചിരിച്ച്‌കൊണ്ട്. അമ്മയ്ക്ക്, ഇന്ന് ഇന്നലെയില്‍ നിന്ന് വ്യത്യസ്തമല്ല. അമ്മ ഒരു പാത തുറന്നിട്ടുണ്ട്; അതിലൂടെ അവസാനം വരെ സഞ്ചരിക്കും ശാന്തിപൂര്‍വ്വം; സ്‌നേഹപൂര്‍വ്വം; തന്റെ തന്നെ കേന്ദ്രാത്മാവില്‍ നിന്ന് വിരിഞ്ഞ, താനെന്നും നിലകൊണ്ടിരുന്ന മൂല്യങ്ങളില്‍ ഉറച്ച് നിന്നുകൊണ്ട്.

വരൂ , അമ്മയുടെ കണ്ണുകളില്‍ നോക്കൂ. ഞാന്‍ പറഞ്ഞതില്‍ നിന്നും വേറിട്ടൊരു കാഴ്ചയാണോ നിങ്ങള്‍ കാണുന്നതെന്ന് പറയൂ.

(Read the English Version Here)

Have comment? Let us know.

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: