എന്റെ പേര് ശുഭാമൃത. ഞാന്‍ 1989 മുതല്‍ അമ്മയുടെ ആശ്രമ അന്തേവാസിയാണ്. അമ്മയെക്കുറിച്ചും അമ്മയുടെ പ്രസ്ഥാനത്തെക്കുറിച്ചും ഗെയ്ലും അവരുടെ പണിയാളുകളും പടച്ച് വിട്ടിരിക്കുന്ന നുണകളും കെട്ടുകഥകളും കേള്‍ക്കുമ്പോള്‍ ഞാന്‍ പ്രതികരിക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്.
അധികം ആരും തിരഞ്ഞെടുക്കാത്ത ഒന്നാണ് സന്ന്യാസത്തിന്റെ പാത. അത് എല്ലാവര്ക്കും പിന്തുടരാന് പറ്റുന്ന ഒന്നല്ല. ഇക്കാര്യം മനസ്സില്‍ വരുമ്പോള്‍ എനിക്ക് ഒന്ന് തോന്നുന്നു – സന്ന്യാസവ്രതത്തില് നിന്നുള്ള തന്റെ പിന്മാറ്റത്തിനുള്ള കാരണം, തന്റെ തന്നെ ലൗകീക അഭിലാഷങ്ങളാണെന്ന സത്യം അംഗീകരിക്കാതെ, അമ്മയും അമ്മയുടെ പ്രസ്ഥാനവുമാണ് പ്രശ്നക്കാര്‍ എന്ന ് ചിത്രീകരിച്ച് തന്നെ ന്യായീകരിക്കാനാണ് ഗെയിൽ ശ്രമിക്കുന്നത്.
അമ്മയ്ക്ക് വേണ്ടി മൊഴിമാറ്റം ചെയ്യാന്‍ അവസരം ലഭിക്കുന്നതിനെ ഞാന്‍ വലിയ അനുഗ്രഹമായിട്ടാണ് കാണുന്നത്. അമ്മയുടെ ജീവിതം അടുത്ത് നിന്ന് വീക്ഷിക്കാന്‍ ഇത് മൂലം എനിക്ക് സാധിച്ചിട്ടുണ്ട്. ഞാന്‍ ആദ്യമേ പറയട്ടെ – 24വര്‍ഷമായി ഞാന്‍ അമ്മയുടെ കൂടെ കഴിയുന്നു. എന്നിട്ടും ഗെയിൽ തന്റെ പുസ്തകത്തില്‍ ആരോപിച്ചിരിക്കുന്ന തരത്തിലുള്ള ഒരു അധാര്‍മ്മിക സംഭവം പോലും അമ്മയുടെ സന്നിധിയിലൊരിക്കല് പോലും ഞാന്‍ കണ്ടിട്ടില്ല. അങ്ങനെയുള്ള സംഭവങ്ങള്‍ നടന്നതായി സൂചിപ്പിക്കുന്ന ഒരു തെളിവ് പോലും എനിക്ക് കിട്ടിയിട്ടില്ല.
ഗെയിൽ ആശ്രമം വിട്ട് പോയ ഉടനെ സംഭവിച്ച ഒരു കാര്യം നിങ്ങളുമായി പങ്കുവയേ്ക്കണ്ടത് അത്യാവശ്യമാണെന്ന് എനിക്ക് തോന്നുന്നു. ഒരു അമേരിക്കന്‍ ഭക്തനും, ഞാനും, മറ്റൊരു ബ്രഹ്മചാരിയും അമ്മയോട് കൂടെ ഇരിക്കുന്ന സമയം ആ ഭക്തന് അമ്മയെ ഒരു കാര്യം അറിയിച്ചു. ഞാനായിരുന്നു, മൊഴിമാറ്റക്കാരന്‍. ഇടയ്ക്ക് ഒരു കാര്യം പറയട്ടെ, ഒരു മൊഴിമാറ്റക്കാരനെ സംബന്ധിച്ചിടത്തോളം രഹസ്യം സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. ഞാനിത് എന്നും പാലിച്ചിട്ടുണ്ട്. ഇനിയും പാലിക്കുകയും ചെയ്യും. പക്ഷേ, ഗെയിൽ അമ്മയ്ക്കും അമ്മയുടെ പ്രസ്ഥാനത്തിനും എതിരെ ചെയ്യുന്ന മിഥ്യാപ്രചാരണം കാണുമ്പോള്‍ ഞാന്‍ ഈ സംഭവം നിങ്ങളുമായി പങ്കുവയ്ക്കാന്‍ നിര്‍ബന്ധിതനാകുകയാണ് ഭക്തന്റെ പേര് വെളിപ്പെടുത്താതെ.
ഈ ഭക്തന് അമ്മയോട് പറഞ്ഞത്, ഗെയ്ലിന് 1994 മുതലല്‍ അദ്ദേഹത്തില്‍ താല്പര്യം ജനിച്ചു എന്നാണ്. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം താനാഗ്രഹിക്കുന്നു എന്ന് അവര്‍ പ്രകടമായി വ്യക്തമാക്കിക്കൊണ്ടിരുന്നു. പര്യടനയാത്രാവേളകളില് അദ്ദേഹത്തോട് സല്ലപിക്കാന്‍ ചെല്ലും. അല്ലെങ്കില്‍ അമൃതപുരിയില്‍ നിന്ന് അദ്ദേഹത്തെ ഫോണ്‍ ചെയ്യും. ഗേയ്ലിന്റെ സൗഹൃദത്തില്‍ അനുചിതമായി എന്തെങ്കിലും ഉണ്ടെന്ന് തുടക്കത്തില്‍ അദ്ദേഹത്തിന് തോന്നിയില്ല. പക്ഷേ, ക്രമേണ, അവരുടെ സമീപനത്തില്‍ ഒരു മാറ്റം അദ്ദേഹത്തിന് അനുഭവപ്പെട്ടു തുടങ്ങി . അവര്‍ വൈകാരികമായി കൂടുതല്‍ കൂടുതല്‍ തന്നെ ആശ്രയിക്കുന്നു എന്ന് മനസ്സിലാക്കി അദ്ദേഹം ഉത്ക്കണ്ഠാകുലനായി. താമസിയാതെ അവര്‍ തുറന്ന് പറഞ്ഞു, താന്‍ അദ്ദേഹത്തോട് അനുരാഗത്തിലാണെന്നും, ആദ്ദേഹവുമായി പ്രേമബന്ധം ആഗ്രഹിക്കുന്നു എന്നും. തങ്ങള്‍ക്ക് വിവാഹിതരാകാം എന്നും, കുടുംബജീവിതം ആരംഭിക്കാം, എന്നും വരെ അവര്‍ നിര്‍ദ്ദേശിച്ചു. അവരുടെ ഈ ഏറ്റുപറച്ചില്‍ അദ്ദേഹത്തെ ഞെട്ടിപ്പിച്ചു, അസ്വസഥ്നാക്കി. തങ്ങള്‍ തമ്മില്‍ ഒരു വൈവാഹികബന്ധം അസാദ്ധ്യമാണെന്ന് അദ്ദേഹം അവരേട് വെട്ടിത്തുറന്ന് പറഞ്ഞു – അദ്ദേഹത്തിന് അമ്മയെ ഇങ്ങനെ വഞ്ചിക്കാന്‍ സാദ്ധ്യമല്ല.
ഗെയിൽ പിന്തുടരുന്ന സന്ന്യാസധര്മ്മത്തെപ്പറ്റി അവരെ ഓര്‍മ്മപ്പെടുത്താന്‍ അദ്ദേഹം കിണഞ്ഞു പരിശ്രമിച്ചുവെങ്കിലും ഗെയിൽ വഴങ്ങിയില്ല. അവര്‍ അദ്ദേഹത്തെ ഫോണ്‍ ചെയ്യുന്നതും അദ്ദേഹത്തിന് ഇമെയില്‍ ചെയ്യുന്നതും തുടര്‍ന്നു കൊണ്ടിരുന്നു. ആശ്രമം വിട്ട് അവര്‍ക്ക് അദ്ദേഹത്തോടൊപ്പം ഒരുമിച്ച് ജീവിക്കാന്‍ ഉതകും വിധം ഒരു അപ്പാര്‍ട്ട്മെന്റ് സ്വന്തമായി വാങ്ങാന്‍ വരെ, പിന്നീട്, അവര്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കാന്‍ തുടങ്ങി.
ആശ്രമം വിട്ട് പോയ ശേഷം ഗെയ്ല് അമ്മയേയും പ്രസ്ഥാനത്തേയും പറ്റി നുണക്കഥകള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയപ്പോഴും, അവര്‍ എന്തുകൊണ്ടാണ് വിട്ടുപോയത് എന്ന് അമ്മ ലോകത്തിന്റെ മുമ്പില്‍ തുറന്ന് കാട്ടിയില്ല. കാരണം ജനങ്ങളുടെ ദൃഷ്ടിയില് ഗെയിൽ മോശക്കാരിയായി മാറുന്നത് അമ്മയ്ക്കിഷ്ടമില്ലായിരുന്നു. നിര്‍ഭാഗ്യവശാല്‍, അമ്മയുടെ ഈ കാരുണ്യപൂര്‍ണ്ണ ഹൃദയം ഗെയിൽ ഒരിക്കലും കണ്ടില്ല.
തന്റെ ജീവിതവും അനുഭവങ്ങളും സത്യസന്ധമായി പങ്കുവയ്ക്കുന്നതിന് വേണ്ടിയാണ് ഗെയ്ലിന്റെ പുസ്തകമെങ്കില്‍, എന്തുകൊണ്ട് ഈ പ്രധാനസംഭവം വിട്ടുകളഞ്ഞു. സത്യത്തെ തമസ്കരിക്കുന്നതിലൂടെയുള്ള അസത്യപ്രചാരണമാണിത് എന്ന് വ്യക്തമാണ്.
ഇതുപോലെ തന്നെ, ഗെയിൽ മറ്റൊരു കാര്യവും ഒന്നും സൂചിപ്പിക്കാതെ വിട്ടുകളഞ്ഞിട്ടുണ്ട് മറ്റൊരു പുരുഷനെ താന്‍ വിവാഹം കഴിച്ചതും വിവാഹമോചനം നേടിയതും. അവര്‍ ആശ്രമം വിട്ടുപോയി കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന ഇക്കാര്യം, ഈയിടെയാണ് ഞാന്‍ അറിഞ്ഞത്.
ശുഭാമൃത (Br. Shubamrita, See English Version Here)
Have comment? Let us know.