ഗെയിൽ ട്രെഡ്വെലിനെ ഓര്‍ക്കുമ്പോള്‍ –
ഗായത്രിയെക്കുറിച്ച് കുസുമത്തിന്റെ സ്മരണകള്‍.
ഒരു പഴയ ഭക്തയില്‍ നിന്ന് താഴെ കാണുന്ന വിവരണം ഞങ്ങള്‍ക്ക് ലഭിച്ചു.
എല്ലാവര്ക്കു വേണ്ടി –
30 വര്‍ഷം മുമ്പ് 1983 നവംബറില്‍ ഞാന്‍ ഭാരതത്തില്‍ വന്ന് അമ്മയെക്കണ്ടു. അമ്മയുടെ തറവാട്ട്വീടായ ഇടമണ്ണേലില്. അന്ന് അവിടെ 6 പാശ്ചാത്യരേയുള്ളൂ. ഒരു ഡസനോളം ബ്രഹ്മചാരിമാരും അവരുടെ ചെറുകുടിലുകളില്‍ കഴിഞ്ഞ് വന്നു. ഇവിടമാണ് അമൃതപുരിയായി മാറിയത്. ഓലമേഞ്ഞ, ദീര്‍ഘചതുരാകൃതിയിലുള്ള രണ്ട് കുടിലുകള്‍. അവ ഓരോന്നും ചെറിയ മൂന്ന് മുറികളായി തിരിച്ചിരിക്കുന്നു. ആകെ ആറ് മുറികള്‍. ഇതിന് പുറമേ ഉറപ്പുള്ള ഒരു വീട്; അത് കുടുംബ വീട്. ഒരു പുതിയ കോണക്രീറ്റ് വീട്, ആദ്യ നില ധ്യാനമുറിയായും മേല്‍ നില അമ്മയുടെ മുറിയായും പുതുതായി ഉണ്ടാക്കിയിട്ടുണ്ട്. കളരിയുടെ വശത്ത് നിന്ന് തുറസായ ഒരു കോണി അമ്മയുടെ മുറിയിലേക്ക് പോകുന്നത് കാണാം. അതിന്റെ വാതില്‍ എപ്പോഴും തുറന്നിരിക്കും.
24 മണിക്കൂറില്‍ 20 മണിക്കൂറും അമ്മ മുറിക്ക് വെളിയിലായിരിക്കും. മണലിലിരുന്ന് ധ്യാനിക്കുകയോ, അയലത്തെ കുട്ടികളുടെ കൂടെ കളിക്കുകയോ ആശ്രമ കാര്യങ്ങള്‍ നടത്തുകയോ ചെയ്യുകയായിരിക്കും. എല്ല്യൂാ ദിവസവും ദര്ശനദിവസങ്ങളാണ്. കുടിലിലെ അവസാന മുറിയില്‍ അമ്മ ആഗതരെ സ്വീകരിച്ചുകൊണ്ട്, ദര്‍ശനം നല്കിക്കൊണ്ടിരിക്കും. അമ്മ ഒരിക്കലും ഒറ്റക്കായിരുന്നില്ല. അന്തേവാസികളോ ആഗതരോ അനുഗ്രഹവും ഉപദേശവും തേടിക്കൊണ്ട് എപ്പോഴും അമ്മയെചുറ്റിപ്പറ്റിയുണ്ടായിരി
പാചകം, ശുചീകരണം ,വസ്തം അലക്കല്‍ തുടങ്ങിയ ജോലികളില്‍ മുഴുകി ഞാന്‍ സസന്തോഷം ദിനങ്ങള്‍ നയിച്ച് വന്നു. എട്ട് മണിക്കൂര്‍ ധ്യാനം മൂന്ന് മണിക്കൂര്‍ ആദ്ധ്യാത്മിക പഠന ക്ലാസ് സായാഹ്ന ഭജന ഇവയാണ് സാധന. പ്രതിവാരം മുന്ന് ദിവസം രാത്രി മുഴുവന്‍ അമ്മയെ പരിചരിച്ച്കൊണ്ട് നയിച്ചു. മൂന്ന് ദിവസം രാത്രി മുഴുവന്‍ നീളുന്ന ഭാവദര്‍ശനം ഉള്ളതിനാല്‍. പുലര്‍ച്ചവരെ അമ്മ ഭക്തരോടൊപ്പമോ കുടുംബാംഗങ്ങളോടൊപ്പമോ ഇരിക്കുമ്പോള്‍ ഞാന്‍ അടുത്തുണ്ടാകുമായിരുന്നു. ഭജനക്ക് ശേഷം അമ്മ സമാധിസ്ഥയായാല് സാധാരണ ബാഹ്യബോധതലത്തിലേക്ക് വരും വരെ ഞാന്‍ അമ്മയെ നിരീക്ഷിച്ച്കൊണ്ട് അമ്മയുടെ അടുത്തിരിക്കും. പലപ്പോഴും അമ്മ എന്നെ വിളിച്ച് ചില കാര്യങ്ങളില്‍ സഹായിക്കാന്‍ ആവശ്യപ്പെടും. ഓരോ നിമിഷവും എന്താണ് ഇവിടെ നടക്കുന്നതെന്ന് അറിയാതിരിക്കാന്‍ സാധ്യമല്ലായിരുന്നു കാരണം, അത്ര ചെറിയ വളപ്പിലാണ് ഞങ്ങളെല്ലാം സാധനയും പ്രവൃത്തിയും ചെയ്ത്കൊണ്ട് വസിച്ചിരുന്നത്. ദിവ്യമായ ഒരു സഹജതയുടെ അന്തരീക്ഷമായിരുന്നു.
വിവേകശൂന്യമായ ഒരു പെരുമാറ്റവും അമ്മയുടെ ഭാഗത്ത് നിന്ന് സ്വാമിമാരോടൊ ഗെയ്ലിനോടൊ ഉണ്ടായതായി ഞാനൊരിക്കലും കണ്ടിട്ടില്ല. ഇതെനിക്ക് നിഃസംശയം പറയാന്‍ സാധിക്കും ഒന്നും ഉണ്ടായിട്ടില്ല. ഗെയിൽ അവിടെ ഉണ്ടായിരുന്ന കാലത്ത് തന്നെയാണ് ഞാനും ഉണ്ടായിരുന്നത്. അമ്മയുടെ സാമീപ്യം ഗെയ്ലിനിനോളം തന്നെ എനിക്കും ലഭിച്ചിരുന്നു. എനിക്ക് ഇത്രയും കൊല്ലം ഒന്നും കാണാന്‍ ഇടവരാതിരുന്നതാണ് എന്ന് പറഞ്ഞ് തള്ളിക്കളയാന്‍ പറ്റില്ലല്ലോ. എനിക്ക് മലയാളം അത്ര സ്വാധീനം അല്ലായിരുന്നു എന്നത് ഞാന്‍ ഒന്നും കാണാതിരിക്കാന്‍ ഒരു കാരണമാകുന്നില്ലല്ലോ.
അമ്മ ഇത്തരം അതിക്രമങ്ങള്‍ ചെയ്തിട്ടുണ്ട് എന്ന് ഇതിന് മുമ്പ് ഗെയ്ലില്‍ നിന്ന് ഒരിക്കലും കേട്ടിട്ടില്ല. ഒരിക്കല്‍പോലും ഗെയിൽ എന്നോട് ഇത്തരം ഒരു വാക്കുപോലും പറഞ്ഞിട്ടില്ല ഒന്നുപോലുമില്ല. സത്യമാകുന്ന ദൈവത്തിന് മുമ്പിലുള്ള സാക്ഷ്യമാണിത്. ഞാന്‍ ബൈബില്‍ തൊട്ടുകൊണ്ടൊ, ഭഗവദ്ഗീത തൊട്ടുകൊണ്ടോ, ഒരു ലൈ ഡിറ്റക്ടര്‍ ഘടിപ്പിച്ച് കൊണ്ടോ ഗെയ്ലിന്റെ ആരോപണങ്ങള്‍ നിഷേധിക്കാം
ഇത്കൊണ്ടൊന്നും സ്വാധിനിക്കപ്പെട്ട് എന്റെ ജീവിതം കളഞ്ഞ് കുളിക്കാന്‍ എനിക്ക് ഉദ്ദേശ്യമില്ല. കാതലില്ലാത്ത പ്രസ്താവനകളുടെ അടിസ്ഥാനത്തില്‍ അമ്മയുമായുള്ള അമൂല്യമായ ബന്ധം വെടിഞ്ഞ് ജീവിതം കളഞ്ഞ് കുളിക്കരതെന്നാണ് മറ്റുള്ളവരോടും എനിക്ക് ഉപദേശിക്കാനുള്ളത്. നിങ്ങള്‍ എന്താണ് വിശ്വസിക്കേണ്ടതെന്ന് സ്വയം തീരുമാനിക്കുക. നിങ്ങളെ ഏതെങ്കിലും വിധത്തില്‍ ബോധവത്കരിക്കുക എന്റെ ജോലിയല്ല. എനിക്കൊരു കാര്യമറിയാം അമ്മയോടൊപ്പമുള്ള എന്റെ കാലം, ഞാന്‍ സങ്കല്പിക്കുന്നതിലുമൊക്കെയധികം എനിക്ക് പ്രയോജനം ചെയ്തിട്ടുണ്ട്. അമ്മയുടെ സാമീപ്യത്തിലും ഉപദേശങ്ങളിലും ആനന്ദവും ശാന്തിയും നിറഞ്ഞ് നില്ക്കുന്നു. നമ്മുടെ ഓരോരുത്തരുടേയും അനുഭവം ഇക്കാര്യത്തിന് സ്വയം സാക്ഷ്യം വഹിക്കുന്നു. മറ്റൊരാളുടെ അസംതൃപ്തിയെ ചുറ്റിപറ്റി നമ്മുടെ സമയം വിനിയോഗിക്കുന്നത് അമൂല്യമായ സമയത്തെ പാഴാക്കലാണ്. ഗെയിൽ സ്വയം നിപതിച്ച നാശത്തിന്റെ ലോകത്തിലേക്കേ അത് നയിക്കൂ.
ശാന്തിയും സ്നേഹവും
കുസുമ (ഗ്രച്ചന്‍ മാക്ഗ്രിഗര്‍) (See here for English version of Kusuma’s Letter)
Have comment? Let us know.